മുംബൈ: എയര്‍ ഇന്ത്യയെ വാങ്ങാനുള്ള നീക്കങ്ങള്‍ ടാറ്റാ ഗ്രൂപ്പ് ആരംഭിച്ചു. നിലവിൽ കടക്കെണിയിലായ എയര്‍ ഇന്ത്യയെ ഏറ്റെടുന്നതിലൂടെ എല്ലാ എയര്‍ലൈന്‍ വ്യവസായവും ഒറ്റ കുടക്കീഴിലാക്കാണ് ടാറ്റയുടെ ശ്രമം.
എയര്‍ ഇന്ത്യയെ വാങ്ങുന്നത് ടാറ്റക്ക് ഓഹരി പങ്കാളിത്തമുള്ള വിസ്താരയായിരിക്കും . സിംഗപ്പൂര്‍ എയര്‍ലൈന്‍സുമായി ടാറ്റ ചര്‍ച്ചകള്‍ തുടങ്ങി. വിസ്താരയിലെ മറ്റൊരു പ്രമുഖ ഓഹരി പങ്കാളികളാണ് സിംഗപ്പൂർ എയർലൈൻസ് . എന്നാൽ ഇതിൽ നിന്നും ഇടപാടിന് അനുമതി ലഭിച്ചില്ലെങ്കില്‍ എയർ ഇന്ത്യയുടെ ലേലത്തിൽ ടാറ്റ ഒറ്റയ്ക്ക് പങ്കെടുത്തക്കാം.
ചെയർമാന്റെ നിർദ്ദേശപ്രകാരമാണ് എയര്‍ലൈന്‍ ബിസിനസ് ഒന്നിപ്പിക്കുന്നതെന്നാണ്. ടാറ്റ ഗ്രൂപ്പിന്റെ ഡയറക്ടര്‍മാരിലൊരാള്‍ മാധ്യമങ്ങളോട് പ്രതികരിച്ചത് വ്യോമയാനരംഗത്ത് ടാറ്റക്ക് വ്യത്യസ്ത എയര്‍ലൈനുകള്‍ ആവശ്യമില്ല. എയര്‍ ഇന്ത്യയെ വാങ്ങുന്നതിന് വിസ്താരയുടെ മറ്റ് ഓഹരി ഉടമകളും സമ്മതിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.

