ലൈഫ് മിഷന്‍ ഫ്‌ളാറ്റ് നിര്‍മ്മാണം , അനില്‍ അക്കരയുടെ ഹര്‍ജിയില്‍ ഹൈക്കോടതി വിശദീകരണം തേടി

കൊച്ചി: വിവാദങ്ങള്‍ നിമിത്തം നിലച്ചുപോയ വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ ഫ്‌ളാറ്റ് നിര്‍മ്മാണം പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് അനില്‍ അക്കര എംഎല്‍എ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. ഹര്‍ജി മൂന്നാഴ്ച കഴിഞ്ഞ് പരിഗണിക്കാനായി മാറ്റി. കരാറുകാരായ യൂണിടാക്കിന് നോട്ടീസ് നല്‍കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

പദ്ധതിക്കായി വിദേശ സഹായ നിയന്ത്രണ നിയമം ലംഘിച്ച് യുഎഇ റെഡ് ക്രസന്റ് എന്ന സംഘടനയില്‍ നിന്ന് സഹായം സ്വീകരിച്ചുവെന്ന് ചൂണ്ടിക്കാട്ടി അനില്‍ അക്കര നല്‍കിയ പരാതിയില്‍ സിബിഐ അന്വേഷണം നടക്കുകയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →