ന്യൂ ഡല്‍ഹി: മുതലാളിമാർക്ക് ആവശ്യത്തിലേറെ സഹായങ്ങൾ നൽകുന്ന കേന്ദ്ര സർക്കാർ കര്‍ഷക പ്രതിഷേധത്തെ അടിച്ചമര്‍ത്തുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി.
കർഷക സംഘടനകൾ നടത്തുന്ന ‘ദില്ലി ചലോ ‘ മാർച്ചിനു നേരെ ഹരിയാനാ അതിർത്തിയിൽ പൊലീസ് ജലപീരങ്കി പ്രയോഗിച്ച സാഹചര്യത്തിലാണ് പ്രിയങ്കാ ഗാന്ധിയുടെ പ്രതികരണം.
കാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകരുടെ ശബ്ദം കേള്‍ക്കുന്നതിനുപകരം തണുത്ത കാലാവസ്ഥയില്‍ അവരെ ഓടിക്കാന്‍ ബി.ജെ.പി സര്‍ക്കാരുകള്‍ ജലപീരങ്കികള്‍ ഉപയോഗിക്കുകയാണ്. അങ്ങേയറ്റം ദു:ഖകരമാണ് ഇതെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
സ്വകാര്യ മുതലാളിമാര്‍ക്ക് രാജ്യത്തെ ബാങ്കുകളും വിമാനത്താവളങ്ങളും റെയില്‍വേ സ്റ്റേഷനുകളും നൽകി അവരുടെ വായ്പകൾ എഴുതിത്തള്ളി, സഹായങ്ങള്‍ വാരിക്കോരി നല്കി കേന്ദ്ര സർക്കാർ കര്‍ഷകരില്‍ നിന്നും എല്ലാം അപഹരിക്കുകയാണെന്നും പ്രിയങ്ക പറഞ്ഞു.

