ജമ്മു ജൂലൈ 19: 3627 തീര്‍ത്ഥാടകരടങ്ങുന്ന പുതിയ സംഘം ഭഗവതി നഗര്‍ ബേസ് ക്യാമ്പില്‍ നിന്ന് അമര്‍നാഥ് ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു. 157 വാഹനങ്ങളിലായാണ് തീര്‍ത്ഥാടകര്‍ ക്ഷേത്രത്തിലേക്ക് പുറപ്പെട്ടത്. സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ ജീപ്പിലും മോട്ടോര്ബൈക്കിലുമായി അവരെ അനുഗമിക്കും.
പഹല്‍ഗാമിലേക്ക് 1799 പുരുഷന്മാര്, 300 സ്ത്രീകള്‍, 3 കുട്ടികള്‍, 2 ഭിന്നലിംഗക്കാര്‍ തുടങ്ങിയവര്‍ 92 വാഹനങ്ങളിലായും ബല്‍ട്ടാലിലേക്ക് 1012 പുരുഷന്മാര്, 399 സ്ത്രീകള്‍ തുടങ്ങിയവര്‍ 65 വാഹനങ്ങളിലായും പുറപ്പെട്ടു.

