തിരുവനന്തപുരം: പോലീസ് നിയമ ഭേതഗതിയെന്ന കരിനിയമം ഒപ്പുവച്ച കൈകളാല്‍ തന്നെ ഉദകക്രിയയും നടത്തും. വ്യക്തികളെ അപകീര്‍ത്തിപ്പെടുത്തിയാല്‍ മൂന്നുവര്‍ഷം തടവ്, 10000 രൂപ പിഴ അല്ലെങ്കില്‍ രണ്ടും കൂടിയോ ശിക്ഷയുളള പോലീസ് നിയമ ഭേദഗതി ആവശ്യമില്ലെന്ന് നിയമ വകുപ്പ് പുതിയ ഓര്‍ഡിനന്‍സ് തയ്യാറാക്കി ഗവര്‍ണ്ണര്‍ക്ക് അയക്കുകയും ഗവര്‍ണ്ണര്‍ അത് ഒപ്പുവയ്ക്കുകയും ചെയ്യുമ്പോഴാണ് വിവാദ നിയമം ഇല്ലാതാവുക.
പുതിയ ഓര്‍ഡിനന്‍സില്‍ ഒപ്പിടാതിരിക്കാനും തിരിച്ചയക്കാനും ഗവര്‍ണ്ണര്‍ക്ക് വിവേചനാധികാരം ഉണ്ടെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തില്‍ നിയമ ഭേദഗതി പിന്‍വലിക്കാനുളള റിപ്പീലിംഗ് ഓര്‍ഡിനന്‍സില്‍ ഒപ്പുവയ്കക്കുമെന്നാണ് സൂചന.
കോവിഡ് മുക്തനായശേഷം ക്വാറന്റൈനിലായിരുന്ന ഗവര്‍ണ്ണര്‍ ചൊവ്വാഴ്ച(24/11/2020) വൈകിട്ടുമുതല്‍ സന്ദര്‍ശകരെ കണ്ടുതുടങ്ങി. റദ്ദാക്കല്‍ ഓര്‍ഡിനന്‍സിനൊപ്പം വിശദീകരണ പത്രിക കൂടി സര്‍ക്കാര്‍ സമര്‍പ്പിക്കും. മന്ത്രിമാരോ ചീഫ് സെക്രട്ടറിയോ നേരിട്ടെത്തി വിശദീകരണം നല്‍കാനും ഇടയുണ്ട്. ഓര്‍ഡിനന്‍സ് പിന്‍വലിക്കുന്നതായി ഇതുവരെ സര്‍ക്കാര്‍ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്ന് രാജ്ഭവന്‍ അറിയിച്ചു. ഗവണ്ണര്‍ ഒപ്പുവച്ചശേഷം പുതിയ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുമ്പോഴേ വിവാദ നിയമ ഭേദഗതി റദ്ദാക്കപ്പെടൂ.

