റബ്ബര്‍ ടാപ്പിങ് പരിശീലനം

തിരുവനന്തപുരം: റബ്ബര്‍ബോര്‍ഡിന്റെ ചങ്ങനാശ്ശേരി റീജിയണല്‍ ഓഫീസിനു കീഴില്‍ അയര്‍ക്കുന്നത്തിനടുത്ത് അമയന്നൂരില്‍ പ്രവര്‍ത്തിക്കുന്ന റബ്ബര്‍ടാപ്പിങ്പരിശീലനകേന്ദ്രത്തിലെ അടുത്ത ബാച്ചിലേക്ക് പ്രവേശനത്തിനുള്ള ഇന്റര്‍വ്യൂ 2020 നവംബര്‍ 25 ബുധനാഴ്ച രാവിലെ 9 മണിക്ക് പരിശീലനകേന്ദ്രത്തില്‍ വച്ച് നടത്തുന്നതാണ്.  പരിശീലനം സൗജന്യമായിരിക്കും. മുപ്പതു ദിവസത്തെ പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് റബ്ബര്‍ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതാണ്. പരിശീലനാര്‍ത്ഥികള്‍ അന്നേ ദിവസം ഫോട്ടോ പതിപ്പിച്ച ഏതെങ്കിലും അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡ് സഹിതം അമയന്നൂരുള്ള പരിശീലനകേന്ദ്രത്തില്‍ എത്തിച്ചേരേണ്ടതാണ്. പതിനഞ്ചു ദിവസം പരിശീലനകേന്ദ്രത്തിലും ബാക്കി ദിവസങ്ങളില്‍ പരിശീലനാര്‍ത്ഥികള്‍ തന്നെ കണ്ടുപിടിക്കുന്ന തോട്ടങ്ങളിലും ആയിരിക്കും പരിശീലനം. സ്വന്തമായി ടാപ്പുചെയ്യാന്‍ താല്‍പര്യമുള്ള കര്‍ഷകര്‍ക്കും പരിശീലനത്തില്‍ പങ്കുചേരാം.  കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0481 – 2961532.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →