പാലാരിവട്ടം പാലം അഴിമതിക്കേസ്, നാഗേഷ് കൺസൽട്ടൻസി ഉടമയെ വിജിലൻസ് അറസ്റ്റ് ചെയ്തു

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസിൽ നാഗേഷ് കൺസൽട്ടൻസി ഉടമ വി.വി. നാഗേഷിനെ വിജിലൻസ് അറസ്റ്റ് ചെയ്തു. പാലാരിവട്ടം പാലത്തിന്റെ രൂപകൽപ്പന ഏൽപ്പിച്ചത് ബംഗ്ലൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന നാഗേഷ് കൺസൽട്ടൻസിയെയായിരുന്നു. കോട്ടയം വിജിലൻസ് ഓഫീസിൽ വിളിച്ചു വരുത്തിയ ശേഷമാണ് അറസ്റ്റ് ചെയ്തത്.

പാലാരിവട്ടം പാലത്തിന്റെ തകര്‍ച്ചയ്ക്ക് അതിന്റെ രൂപകല്‍പനയിലെ പിഴവും കാരണമായെന്ന് വിദഗ്ദ്ധര്‍ കണ്ടെത്തിയിരുന്നു. ഇതേതുടർന്നാണ് അറസ്റ്റ്
17 ലക്ഷം രൂപയാണ് നാഗേഷ് കണ്‍സള്‍ട്ടന്‍സി രൂപകല്‍പനയ്ക്കായി കൈപ്പറ്റിയത്. എന്നാൽ ഈ കമ്പനി മറ്റൊരു കമ്പനിക്ക് മറിച്ചു നൽകി.

പാലാരിവട്ടം പാലം അഴിമതിക്കേസില്‍ റോഡ്സ് ആന്‍റ് ബ്രിഡ്ജല് ഡവലപ്മെന്‍റ് കോർപ്പറേഷന്‍ എം ഡിയും വ്യവസായ വകുപ്പ് പ്രിൻസിപ്പല്‍ സെക്രട്ടറിയുമായ മുഹമ്മദ് ഹനീഷിനെയും പ്രതി ചേര്‍ത്തു. പാലം നിര്‍മാണച്ചുമതല ഉണ്ടായിരുന്ന ഹനീഷിന് പാലം നിര്‍മാണവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളില്‍ ഗുരുതര വീഴ്ച സംഭവിച്ചെന്നാണ് വിജിലൻസ് കണ്ടെത്തിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →