കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസിൽ വിജിലൻസ് അറസ്റ്റു ചെയ്ത മുൻ പൊതുമരാമത്ത് മന്ത്രി ജബ്രാഹിം കുഞ്ഞിനെ വിജിലൻസ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. അദ്ദേഹം ചികിത്സയിൽ കഴിയുന്ന എറണാകുളത്തെ ലെയ്ക്ക് ഷോർ ആശുപത്രിയിലേക്ക് എത്തിയാണ് ജഡ്ജി ബുധനാഴ്ച (18/11/20) വൈകിട്ട് നടപടികൾ പൂർത്തിയാക്കിയത്.
റിമാൻഡ് ചെയ്തു എങ്കിലും ഇബ്രാഹിം കുഞ്ഞ് ആശുപത്രിയിൽ തന്നെ തുടരും.
കസ്റ്റഡി അപേക്ഷയും ജാമ്യാപേക്ഷയും വ്യാഴാഴ്ച (19/11/20) മൂവാറ്റുപുഴ വിജിലൻസ് കോടതി പരിഗണിക്കും.
ബുധനാഴ്ച രാവിലെയാണ് ഇബ്രാഹിം കുഞ്ഞിനെ ആശുപത്രിയിലെത്തി വിജിലൻസ് അറസ്റ്റു ചെയ്തത്.
ഇബ്രാഹിം കുഞ്ഞിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു , ആശുപത്രിയിൽ തന്നെ തുടരും
