ഐഡി കാര്‍ഡില്ലാതെ ഇന്ത്യന്‍ സൈനീകരുടെ വേഷത്തിലെത്തിയ 11 പേരെ ഗുവാഹത്തി പോലീസ് അറസ്റ്റ് ചെയ്തു

ഗുവാഹത്തി: അസമിലെ ഗുവാഹത്തിയില്‍ ഇന്ത്യന്‍ സൈനീകരുടെ വേഷത്തില്‍ സംശയാസ്പദമായി കണ്ട 11 പേരെ പോലീസ് അററ്റചെയ്തു. അതീവ സുരക്ഷാമേഖലയായ എല്‍ജിബിഐ വിമാനത്താവളത്തിന് സമീപത്തുനിന്നാണ് ഇവരെ പിടികൂടിയത്. തിരിച്ചറിയല്‍ രേഖ കാണിക്കാത്തതിനെ തുടര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു.

ഇന്ത്യന്‍ സൈന്യത്തിന്റെ യൂണിഫോം ധരിച്ചെത്തിയ സംഭവത്തില്‍ നിഗൂഢത നിലനില്‍ക്കുന്നതായി സംശയിക്കുന്നുവെന്നും ഇന്ത്യന്‍ പീനല്‍കോഡ് പ്രകാരം നിരവധി വകുരപ്പുകള്‍ ചേര്‍ത്ത് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തുവെന്നും ഗുവാഹത്തി ജോയിന്റ് പോലീസ് കമ്മീഷണര്‍ ഡെബ്രാജ് ഉപാദ്ധ്യയ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →