മാധ്യമ സ്വാതന്ത്ര്യത്തില്‍ മോദി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് അമിത് ഷാ

ന്യൂഡല്‍ഹി: മാധ്യമ സ്വാതന്ത്ര്യത്തില്‍ മോദി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ദേശീയ മാധ്യമ ദിനത്തിൽ ട്വിറ്ററിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമപ്രവര്‍ത്തകരെ ഇല്ലാതാക്കുന്നതിനെതിരെ ശക്തമായി നിലകൊള്ളുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കൊറോണക്കാലത്ത് നമ്മുടെ മാധ്യമങ്ങള്‍ നിര്‍വ്വഹിച്ച പങ്കിനെ അഭിനന്ദിക്കുന്നു. മഹത്തായ നമ്മുടെ രാഷ്ട്രത്തിന്റെ അടിത്തറ ശക്തിപ്പെടുത്തുന്നതായി മാധ്യമങ്ങള്‍ രാപ്പകല്‍ പ്രവര്‍ത്തിക്കുന്നുവെന്നും അമിത് ഷാ ട്വീറ്റ് ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →