കുടുംബ വഴക്കിനെ തുടര്‍ന്ന് ഗൃഹനാഥനും മക്കള്‍ക്കും വെട്ടേറ്റ സംഭവത്തില്‍ മരുമകന്‍ പോലീസ് പിടിയിലായി

ചേര്‍ത്തല: കുടുംബ കലഹത്തെ തുടര്‍ന്ന് ഗൃഹനാഥനും മക്കള്‍ക്കും വെട്ടേറ്റ സംഭവത്തില്‍ മരുമകനെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി കഞ്ഞിക്കുഴി കീരിത്തോട് അമല്‍ മാത്യു(30) വിനെയാണ് ചേര്‍ത്തല പോലീസ് പിടികൂടിയത്. വയലാല്‍ ഒളതല പളളിത്തറയില്‍ മോഹനന്‍(62), മക്കളായ നിഷ(34), നീതു(29), എന്നിവര്‍ക്കാണ് വെട്ടേറ്റത്. നീതു ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും, മറ്റുളളവര്‍ ചേര്‍ത്തല താലൂക്ക് ആശുപത്രിയിലും ചികിത്സയിലാണ്. മോഹനന്‍റെ ഭാര്യ രേവമ്മക്ക് ഉന്തിലും തളളിലും പരിക്കേറ്റു.

2020 നവംബര്‍ 15 ഞായറാഴ്ച വൈകിട്ടാണ് സംഭവം. അകന്നുകഴിയുകയായിരുന്ന നീതുവിന്‍റെ ഭര്‍ത്താവ് അമല്‍ ഭാര്യ വീട്ടില്‍ എത്തിയ ശേഷം വീട്ടുകാരുമായി തര്‍ക്കമുണ്ടാവുകയും തുടര്‍ന്ന് പിച്ചാത്തി ഉപയോഗിച്ച മോഹനനെ വെട്ടുകയായിരുന്നെന്നും തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് മറ്റുളളവര്‍ക്ക് പരിക്കേറ്റതെന്നും പോലീസ് പറഞ്ഞു. മോഹനന്‍റെ തലയ്ക്കും നീതുവിന്‍റെ മുഖത്തും പരിക്കേറ്റിരുന്നു.

സിഐ പിശ്രീകുമാറിന്‍റെ നേതൃത്വത്തിലുളള പോലീസ് സംഘമാണ് ഇയാളെ പിടികൂടിയത്. കേടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →