സ്ത്രീവിരുദ്ധവും അശാസ്ത്രീയവുമായ പ്രസ്ഥാവനകൾ നടത്തി അത് മൂലം പലകുറി വിവാദത്തിൽ ചെന്ന് ചാടിയ ബിഗ് ബോസ് താരം ഡോ: രജിത് കുമാർ നായകനായ ‘സ്വപ്നസുന്ദരി’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ലക്ചറർ കൂടിയായ രജിത് കുമാർ തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റർ പങ്കുവച്ചിട്ടുള്ളത് . രജിത് സൺഗ്ളാസ് വച്ച് ബുള്ളറ്റ് മോട്ടോർ സൈക്കിളിൽ ഇരിക്കുന്ന ചിത്രമാണ് പോസ്റ്ററിൽ കാണുന്നത്. ഈ ചിത്രത്തിൽ രജിത്തിന്റെ നായികയായെത്തുന്നത് ഡോക്ടറായ ഷിനു ശ്യാമളനാണ്.
ഷിനുവിന്റെ ആദ്യ ചിത്രം കൂടിയായ സ്വപ്ന സുന്ദരിയുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട ചിത്രങ്ങൾ ഷിനുവും തന്റെ ഫേസ്ബുക്ക് പേജ് വഴി പുറത്തുവിട്ടിട്ടുണ്ട്.
ജെ.കെ ഫിലിപ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് സീതു ആന്‍സണ്‍ ആണ് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്. അതേസമയം തന്നെ , ഒരു ടി.വി സീരിയലിലും രജിത് പ്രധാന കഥാപാത്രമായി അഭിനയിക്കുന്നുണ്ട്
ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ വച്ച് തന്റെ സഹമത്സരാര്‍ത്ഥിയായ രേഷ്മയുടെ കണ്ണില്‍ മുളക് തേച്ചതിനെ തുടര്‍ന്ന് ഇയാളെ പരിപാടിയിൽ നിന്നും പുറത്താക്കപ്പെട്ടിരുന്നു. ഇയാളുടെ ഈ പ്രവർത്തിക്കെതിരെ ശക്തമായ പ്രതിഷേധവും നടന്നിരുന്നു.

