ദ്രുത പ്രതികരണ ഉപരിതല- ഭൂതല മിസൈല്‍ സംവിധാനം വിജയകരമായി പരീക്ഷിച്ച് ഇന്ത്യ

ഭുവനേശ്വര്‍ : ദ്രുത പ്രതികരണ ഉപരിതല- ഭൂതല മിസൈല്‍ സംവിധാനം വിജയകരമായി പരീക്ഷിച്ച് ഇന്ത്യ. ഒഡീഷയിലെ ചണ്ഡിപ്പൂരിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ നിന്ന് 13/11/2020 വെളളിയാഴ്ച ഉച്ചകഴിഞ്ഞ് 3.50 നായിരുന്നു പരീക്ഷണം.

പരീക്ഷണത്തില്‍ ലക്ഷ്യമായി സ്ഥാപിച്ച വിമാനം മിസൈല്‍ തകര്‍ത്തതായി അധികൃതര്‍ അറിയിച്ചു.

ബാറ്ററി മള്‍ട്ടിഫിക്കേഷന്‍ റഡാര്‍, ബാറ്ററി സര്‍വൈലന്‍സ് റഡാര്‍, ബാറ്ററി ബാറ്ററി കമാന്റ് പോസ്റ്റ് വെഹിക്കിള്‍, മൊബൈല്‍ ലോഞ്ചര്‍ എന്നിവ അടങ്ങിയ സംയുക്ത മിസൈല്‍ സംവിധാനം ഡിആര്‍ഡിഒയാണ് നിര്‍മ്മിച്ചത്. കവചിത വാഹനങ്ങളെ വ്യോമാക്രമണത്തില്‍ നിന്നും നിരോധിക്കുന്നതിനുവേണ്ടിയാണ് മിസൈല്‍ സംവിധാനം വികസിപ്പിച്ചെടുത്തത്.

ചുരുങ്ങിയ സമയത്തില്‍ ലക്ഷ്യത്തെ കണ്ടെത്താനും തകര്‍ക്കാനും മിസൈല്‍ സംവിധാനത്തിന് സാധിക്കും.

കഴിഞ്ഞാഴ്ച പിനാക മള്‍ട്ടി ബാരല്‍ റോക്കറ്റ് സംവിധാനത്തിന്റെ പരീക്ഷണം വിജയകരമായിരുന്നു. ഇതിന് പിന്നാലെയാണ് മിസൈല്‍ സംവിധാനത്തിന്റെ പരീക്ഷണം വിജയിച്ചതോടെ മറ്റൊരു നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. തുടര്‍ച്ചയായുള്ള പരീക്ഷണങ്ങള്‍ വിജയിക്കുന്നതിലൂടെ പ്രതിരോധ മേഖലയില്‍ വലിയ ശക്തിയായി ഇന്ത്യ മാറുകയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →