ഇളയരാജയുടെ ഗമനം , ഞെട്ടിച്ച് ശ്രിയ ശരൺ

തെന്നിന്ത്യൻ സൂപ്പർ താരം ശ്രിയ ശരൺ നായികയായ ഗമനം എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്ത് വിട്ടു. ഇസൈജ്ഞാനി ഇളയരാജയുടെ സംഗീതത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ യുവനടി നിത്യാ മേനോന്‍ അതിഥി വേഷത്തില്‍ ഗായിക ശൈലപുത്രിദേവി ആയിട്ട് എത്തുന്നുവെന്ന പ്രത്യേകതയുമുണ്ട് .

തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലായി പാന്‍ ഇന്ത്യ സിനിമയായിട്ടാണ് ഗമനം ഒരുങ്ങുന്നത്. നവാഗതനായ സുജന റാവുവാണ് ചിത്രത്തിന്റെ സംവിധാനം. ഈ ചിത്രം ശ്രിയയുടെ ഒരു തിരിച്ചുവരവായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

രമേശ് കരുട്ടൂരി, വെങ്കി പുഷദാപു, ജ്ഞാന ശേഖര്‍ വി.എസ് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍. ചിത്രത്തി​ൻ്റ കഥയും തിരക്കഥയും സംവിധായകനായ സുജന റാവു തന്നെയാണ്. ക്യാമറ ജ്ഞാന ശേഖര്‍ വി.എസ്, സംഭാഷണം സായ് മാധവ് ബുറ, എഡിറ്റിംഗ് രാമകൃഷ്ണ അറം. ആതിര ദില്‍ജിത്ത് ആണ് പി.ആര്‍.ഒ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →