മാര്‍ച്ച് 2021ന് മുന്‍പ് എല്ലാ അക്കൗണ്ടുകളും ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം: ബാങ്കുകളോട് ധനമന്ത്രി

ന്യൂഡല്‍ഹി: 2021 മാര്‍ച്ച് 31 നകം എല്ലാ ബാങ്ക് അക്കൗണ്ടുകളും ആധാറുമായി ബന്ധിപ്പിച്ചിരിക്കണമെന്നും ആവശ്യമുള്ളിടത്ത് പാന്‍ കാര്‍ഡുകളുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പു വരുത്തണമെന്നും കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ബാങ്കുകളോട് ആവശ്യപ്പെട്ടു. ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന്റെ വാര്‍ഷിക പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. ഉപഭോക്താക്കള്‍ക്ക് ആദ്യ ഓപ്ഷനായി റുപേ കാര്‍ഡുകള്‍ നല്‍കണമെന്നും സീതാരാമന്‍ ബാങ്കുകളോട് നിര്‍ദ്ദേശിച്ചു.

ഇതുവഴി നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയെ ബ്രാന്‍ഡ് ഇന്ത്യ ഉല്‍പ്പന്നമായി മാറ്റാന്‍ കഴിയുമെന്നും സീതാരാമന്‍ പറഞ്ഞു. കാര്‍ഡ് ഇഷ്യു ചെയ്യുമ്പോഴെല്ലാം ബാങ്കുകള്‍ ആദ്യം ഒരു റുപേ കാര്‍ഡ് നല്‍കണമെന്നും ധനമന്ത്രി വ്യക്തമാക്കി. കാര്‍ഡ് ആവശ്യമുള്ളവര്‍ക്ക്, ബാങ്കുകള്‍ നല്‍കേണ്ട ഒരേയൊരു കാര്‍ഡ് റുപേ മാത്രമായിരിക്കണമെന്നും അവര്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →