ഇന്ത്യന്‍ സ്ഥാപനങ്ങളെ ലക്ഷ്യമിട്ട് ചൈനീസ്, പാകിസ്ഥാന്‍, ഉത്തര കൊറിയന്‍ ഹാക്കര്‍മാര്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയങ്ങളുടെയും പ്രമുഖ സ്ഥാപനങ്ങളുടെയും വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്യാന്‍ ചൈനീസ്, പാകിസ്ഥാന്‍, ഉത്തര കൊറിയന്‍ ഹാക്കര്‍മാര്‍ നിരന്തരം ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്. സൈബര്‍ രഹസ്യാന്വേഷണ സ്ഥാപനമായ സിഫിര്‍മയുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. ഉത്തര കൊറിയയുടെ ലാസര്‍, ചൈനയുടെ സ്റ്റോണ്‍ പാണ്ട, പാക്കിസ്ഥാന്റെ എപിടി 36 തുടങ്ങിയ ഹാക്കര്‍ ഗ്രൂപ്പുകള്‍ ഡാറ്റ മോഷ്ടിക്കാന്‍ ഇന്ത്യന്‍ വ്യക്തികളെയും സ്ഥാപനങ്ങളെയും ലക്ഷ്യമിടുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ ഗ്രൂപ്പുകളില്‍ പലതും അതത് രാജ്യങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്തതാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ടെലികോം, ഫാര്‍മ, മാധ്യമ സ്ഥാപനങ്ങള്‍, സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കള്‍, നിര്‍മാണ-ടയര്‍ കമ്പനികള്‍ എന്നിവയുടെ സൈറ്റുകളാണ് ഹാക്കര്‍മാര്‍ ലക്ഷ്യം വെക്കുന്നത്. ചൈനീസ് സര്‍ക്കാറിന്റെ പിന്തുണയുള്ള ഹാക്കര്‍ ഗ്രൂപ്പുകള്‍ ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം, റിലയന്‍സ് ജിയോ, എയര്‍ടെല്‍, ബി.എസ്എന്‍.എല്‍, മക്രാമാക്‌സ്, സിപ്‌ല, സണ്‍ ഫാര്‍മ, എം.ആര്‍.എഫ്, എല്‍ ആന്‍ഡ് ടി എന്നിവയുടെ സൈറ്റുകള്‍ ആക്രമിക്കാന്‍ ശ്രമിക്കുന്നുവെന്ന് നേരത്തെയും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

വിവരങ്ങള്‍ ചോര്‍ത്തി ഈ സ്ഥാപനങ്ങളുടെ സല്‍പ്പേര് കളങ്കപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വിവിധ രാജ്യങ്ങളില്‍ സൈബര്‍ ആക്രമണം നടത്തി പരിചയമുള്ള ചൈനീസ് ഹാക്കര്‍മാര്‍ വിദേശകാര്യം, പ്രതിരോധം, വാര്‍ത്താവിനിമയം എന്നീ മന്ത്രാലയങ്ങളുടെ സൈറ്റുകള്‍ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നെന്നും കണ്ടെത്തിയിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →