കോഴിക്കോട്: കുടുംബങ്ങള്‍ തമ്മിലുളള സ്വത്ത് തര്‍ക്കത്തിനിടയില്‍ ഉണ്ടായ തര്‍ക്കത്തില്‍ കുത്തേറ്റ യുവാവ് മരിച്ചു. പേരാമ്പ്ര ചെമ്പനോടിയിലെ കിഴക്കേക്കരക്കാട്ട് ഉണ്ണിയെന്ന് വിളിക്കുന്ന ഷിജോ(35) ആണ് മരിച്ചത്. അച്ഛനും അമ്മയും ഭാര്യയും പിഞ്ചുകുഞ്ഞുമടങ്ങുന്ന കുടുംബത്തിന്റെ ഏകാശ്രയമാണ് മരിച്ച ഷിജോ. ഭൂമിയുടെ അതിര്‍ത്തിയിലൂടെ എസ്‌ക്കവേറ്റര്‍ ഉപയോഗിച്ച് റോഡ് വെട്ടുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
ഷിജോയുടെ ബന്ധുവായ ചാക്കോ എന്ന കുഞ്ഞച്ചനാണ് കുത്തിയത്. കത്തിക്കുത്തിനുശേഷം ഒളിവില്‍ പോയ കുഞ്ഞച്ചനായി തെരച്ചില്‍ തുടരുകയാണ്. 2020 നവംബര്‍ 8 ഞായറാഴ്‌ച ഉച്ചയോടെയാണ് ബന്ധുക്കള്‍ തമ്മില്‍ തര്‍ക്കമുണ്ടാകുന്നത്. കുത്തേറ്റ ഉണ്ണിയെ പേരാമ്പ്ര താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജാശുപത്രിയിലേക്ക് മാറ്റി. സിജോയുടെ അച്ഛന്‍ തോമസ്,അമ്മ മോളി, ഭാര്യ ബിബിന, മകന്‍ ഡാറൂണ്‍,സഹോദരന്‍ ഫാദര്‍ ആഗസ്‌തി.

