അമേത്തി: ഇന്ത്യയുടെ ആദ്യത്തെ ഡ്രോണ്‍ പൈലറ്റ് പരിശീലന കോഴ്സുകള്‍ അമേത്തിയിലെ ഇന്ദിരാഗാന്ധി രാഷ്ട്രീയ യുറന് അക്കാദമി (ഇഗ്രുവ)യുടെ ഫുര്‍സത്ഗഞ്ചിലെ ക്യാമ്പസില്‍ ആരംഭിക്കുമെന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രാലയം. ഇന്‍സ്റ്റിറ്റ്യൂട്ട് ഇതിനായി ദില്ലി ആസ്ഥാനമായുള്ള സ്വകാര്യ കമ്പനിയായ ഡ്രോണ്‍ ഡെസ്റ്റിനേഷനുമായി കരാര്‍ ഒപ്പിട്ടിട്ടുണ്ടെന്നും സിവില്‍ ഏവിയേഷന്‍ മന്ത്രാലയം സെക്രട്ടറി പ്രദീപ് സിംഗ് ഖരോള പറഞ്ഞു.
ഡ്രോണുകള്‍ തികച്ചും പുതിയതും ഉയര്‍ന്നുവരുന്നതുമായ മേഖലയാണ്. ഡ്രോണുകള്‍ നിര്‍മ്മിക്കുന്നത് ഇന്ത്യയില്‍ യാഥാര്‍ത്ഥ്യമാവുകയാണ്.
ഡ്രോണ്‍ വിപ്ലവത്തിലും ഇന്ത്യ ഒന്നാം സ്ഥാനം നേടാനുള്ള സാധ്യതയുണ്ട്. ഡ്രോണ്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പോലും പൈലറ്റുമാര്‍ ആവശ്യമാണ്, അതിനുള്ള ആദ്യത്തെ പരിശീലന കേന്ദ്രങ്ങളിലൊന്ന് ഇഗ്രുവയില് സ്ഥാപിക്കുക്കുകയാണെന്നും ഖരോള പറഞ്ഞു.ഡ്രോണുകള്‍ക്കായുള്ള നിയമങ്ങളും രാജ്യത്തുണ്ട്. വരും വര്‍ഷങ്ങളില്‍ ഇന്ത്യന്‍ ആകാശത്ത് പറക്കുന്ന ഡ്രോണുകളുടെ എണ്ണം ലക്ഷക്കണക്കിന് ആയിരിക്കാമെന്നും അവയുടെ നിരീക്ഷണം ഒരു വെല്ലുവിളിയാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.ഡ്രോണ്‍ നിര്‍മ്മാണത്തില്‍ മാത്രമല്ല, അവരുടെ മാനേജ്മെന്റിലും മേധാവിത്വം ഉറപ്പാക്കേണ്ടതുണ്ട് എന്നതാണ് വെല്ലുവിളിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡ്രോണ്‍ നിര്‍മ്മാണം, രൂപകല്‍പ്പന, മാനേജ്മെന്റ് എന്നിവയിലേക്ക് പൈലറ്റുമാര്‍ക്ക് പരിശീലനം നല്‍കുന്നതിനൊപ്പം ഡ്രോണ്‍ നിര്‍മ്മാണം, രൂപകല്‍പ്പന, മാനേജുമെന്റ് എന്നിവയിലേക്ക് മാറാനുള്ള സര്‍ക്കാര്‍ സ്വയംഭരണ സ്ഥാപനമായ ഇഗ്രുവയുടെ ആശയവും അദ്ദേഹം വിശദീകരിച്ചു.

