ത​ദ്ദേ​ശ​ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്ത​തോ​ടെ സർക്കാർ സോളാർ കേസ് കുത്തിപ്പൊക്കുന്നു; മുല്ലപ്പള്ളി

തൃ​ശൂ​ര്‍: ത​ദ്ദേ​ശ​ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്ത​തോ​ടെ വേ​റെയൊന്നും പ​റ​യാ​ന്‍ ഇ​ല്ലാ​ത്ത​തു​ കൊണ്ട് സർക്കാർ സോളാർകേസ് കുത്തിപ്പൊക്കുകയാണെന്ന് കെ​പി​സി​സി അ​ധ്യ​ക്ഷന്‍​
മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍.

പ്ര​തി​പ​ക്ഷ​ത്തി​നെ​തി​രെ സോ​ളാ​ര്‍ കേ​സ് വീ​ണ്ടും എ​ടു​ത്തു പ്ര​യോ​ഗി​ക്കു​ക​യാ​ണ്. വ്യാജ ഏ​റ്റു​മു​ട്ട​ലി​ലൂ​ടെ ആ​ളു​ക​ളെ കൊ​ല്ലു​ന്ന​താ​ണോ സി​പി​എം ന​യം എന്നും മുല്ലപ്പള്ളി ചോദിച്ചു. എ​പ്പോ​ഴാ​ണ് മാ​വോ​യി​സ്റ്റു​ക​ള്‍ സി​പി​എ​മ്മി​ന്റെ ക​ണ്ണി​ലെ ക​ര​ടാ​യി മാ​റിയത് എന്നും മുല്ലപ്പള്ളി ചോദിച്ചു.

ഇ​ക്കു​റി ഒ​രു കാ​ര​ണ​വ​ശാ​ലും വി​മ​ത​രെ മ​ത്സ​ര​രം​ഗ​ത്തി​റ​ക്കാ​ന്‍ പാ​ര്‍​ട്ടി അ​നു​വ​ദി​ക്കി​ല്ല എന്നും വ്യക്തമാക്കി. ആ​രും മേ​യ​ര്‍ കു​പ്പാ​യം ഇ​ട്ടു ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കാ​ന്‍ വ​രേ​ണ്ട​തി​ല്ല എന്നും മുല്ലപ്പള്ളി ഓർമിപ്പിച്ചു. കാ​ര്യ​ങ്ങ​ള്‍ എ​ങ്ങ​നെ ന​ട​പ്പാ​ക്ക​ണ​മെ​ന്ന് പാ​ര്‍​ട്ടി​ക്ക് അ​റി​യാം എന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →