തിരുവനന്തപുരം: കോണ്‍സുലേറ്റ് വഴി ഖുര്‍ആന്‍ വിതരണം ചെയ്ത നടപടിയില്‍ കെ. ടി ജലീലിന് കസ്റ്റംസ് നോട്ടീസ്. തിങ്കഴാഴ്ച (09/11/20) കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ഓഫീസില്‍ ഹാജരാകണമെന്നാണ് നോട്ടീസില്‍ നിര്‍ദേശിക്കുന്നത്.
ഖുര്‍ആന്‍ കൊണ്ട് വന്നത് നികുതി ഇളവിലൂടെയാണെന്നും വിദേശ സംഭാവന നിയന്ത്രണച്ചട്ടം ലംഘിച്ചെന്നുമാരോപിച്ചാണ് കസ്റ്റംസ് നോട്ടീസ് അയച്ചത്.
നേരത്തെ എന്‍.ഐ.എയും എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടരേറ്റും ജലീലീനെ ചോദ്യം ചെയ്തിരുന്നു. സ്വത്ത് വിവരം സംബന്ധിച്ച പരാതിയിലായിരുന്നു ജലീലിനെ ഇ. ഡി ചോദ്യം ചെയ്തത്. ജലീലിന്റെ മൊഴി തൃപ്തികരമാണെന്നായിരുന്നു ഇ. ഡി ചോദ്യം ചെയ്യലിന് ശേഷം പറഞ്ഞത്.

