എം.സി.കമറുദ്ദീന് ജാഗ്രത കുറവുണ്ടായെന്ന് രമേശ് ചെന്നിത്തല. എം.എൽ.എയെ തള്ളി യുഡിഎഫ് നേതൃത്വം

കാസർഗോഡ്: ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് കേസില്‍ എം.സി കമറുദ്ദീന്‍ എംഎല്‍എ യ്ക്ക് ജാഗ്രത കുറവ് ഉണ്ടായെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വിമർശനം. കമറുദ്ദീനെ യുഡിഎഫ് നേതൃത്വവും തള്ളി.

ആറുമാസത്തിനകം പണം തിരിച്ച് നല്‍കുമോ എന്ന ചോദ്യത്തിന്
മറുപടി പറയാന്‍ എംസി കമറുദ്ദീന്‍ തയാറായിട്ടില്ല എന്ന് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. തങ്ങള്‍ ആരെയും സംരക്ഷിക്കില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പ് കമറുദ്ദീന്റ കാര്യത്തില്‍ തീരുമാനം ഉണ്ടാകണമെന്ന് കോണ്‍ഗ്രസ് നേതൃത്വം നേരത്തെ ആവശ്യമുന്നയിച്ചിരുന്നു.
ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് കേസിന്റ പേരില്‍ പാര്‍ട്ടിക്കും, മുന്നണിക്കുമുണ്ടായ തിരിച്ചടി മറികടക്കാനാണ് യു ഡി എഫ് നേതൃത്വത്തിൻ്റെ ശ്രമം. നിക്ഷേപകരുടെ ബാധ്യത തീര്‍ക്കുന്ന കാര്യം പാര്‍ട്ടി ഏറ്റെടുത്തിട്ടില്ലെന്ന് ലീഗ് നേതൃത്വവും വ്യക്തമാക്കിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →