കോഴിക്കോട്: എകരൂല്‍ വള്ളിയോടത്ത് 6വയസുകാരിയെ പീഡിപ്പിച്ചു.
4-11-2020 ബുധനാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിയെ തിരിച്ചറിഞ്ഞിട്ടില്ല.
കൊല്ലം കടയ്ക്കലില്‍ 13 വയസുകാരിയെ മുത്തച്ഛൻ പീഡിപ്പിച്ചു. ഇതിനെ തുടര്‍ന്ന് കുട്ടി ആത്മഹത്യക്ക് ശ്രമിച്ചു. ഭിന്നശേഷിക്കാരിയായ സ്ത്രീയേയും പീഡിപ്പിച്ചു. പീഡനത്തിനിടെ പരിക്കേറ്റ അംഗപരിമിതയായ സ്ത്രീയും ചികിത്സയിലാണ്. രണ്ട് കേസിലും പ്രതികളെ പൊലീസ് പിടികൂടിയിട്ടുണ്ട്.

