അഡ്വ. സുല്‍ത്താന്‍ മൂസവിയും കുടുംബവും കോവിഡ് ബാധിച്ച് മരിച്ചു

മണിപ്പാല്‍: ടേബിള്‍ടെന്നീസ് ദേശീയതാരം അഡ്വ, സുല്‍ത്താന്‍ മൂസവിയും കുടുംബവും കോവിഡ് ബാധയെ തുടര്‍ന്നു മരിച്ചു. ആദ്യം വൃദ്ധമാതാവ്, പിന്നെ ഭാര്യ, സുല്‍ത്താന്‍ ഒടുവില്‍ മകന്‍. ഇനിയാ കുടുംബത്തില്‍ ശേഷിക്കുന്നത് ഓസ്ട്രേലിയയിലുളള മകള്‍ ഹെന്ന ഫെയ്‌സ് മാത്രം.

വൃദ്ധമാതാവാണ് ആദ്യം രോഗിയായത്. അവര്‍ മരിക്കുമ്പോഴേക്കും മറ്റുളളവര്‍ക്ക് രോഗം പകര്‍ന്നിരുന്നു. പുറകേ ഭാര്യ ലുബ്‌ന മൂസവി, പിറ്റേന്ന് 61 കാരനായ സുല്‍ത്താന്‍. സുല്‍ത്താന്‍ മരിക്കുമ്പോള്‍ 25 കാരനായ മകന്‍ ജാവിദ് മറ്റൊരു തീവ്ര പരിചരണ കിടക്കയിലായിരുന്നു. തൊട്ടടുത്ത തിങ്കളാഴ്ച ആ ജീവനും പോയി.

ഓസ്‌ട്രേലയയില്‍ ആയിരുന്നതിനാല്‍ രക്ഷപെട്ട മകള്‍ ഫെയ്‌സ് ബുക്കില്‍ ഇങ്ങനെ കുറിച്ചു.- എന്തെങ്കിലും എഴുതാനുളള മാനസീകാവസ്ഥയിലല്ല ഞാന്‍. എന്നാല്‍ മറ്റൊരു കുടുംബത്തിനും ഈഗതി വരാതിരിക്കാന്‍ കരുതലുണ്ടാവണേഎന്ന് ഓര്‍മ്മപെടുത്തേണ്ടത് കടമയായി കാണുന്നു- . കോവിഡിനെതിരെ കരുതലില്ലാതെ പോവരുതെന്നുളള സന്ദേശംകൂടിയാണ് ഇവരുടെ കുറിപ്പ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →