വാടക വീട്ടില്‍ നിന്നും അഞ്ചുകിലോ ചന്ദനമുട്ടികള്‍ പിടിച്ചടുത്തു

കാഞ്ഞാങ്ങാട്: വനം വകുപ്പുദ്യാഗസ്ഥര്‍ നടത്തിയ റെയിഡില്‍ അഞ്ചുകുലോ ചന്ദനമുട്ടികള്‍ പിടിച്ചെടുത്തു. കാഞ്ഞാങ്ങാട്ടെ ഇഖ്പാല്‍ നഗറിലെ ഐശ്വര്യ ക്വാർട്ടേഴ്സിൽ ഒളിപ്പിച്ചിരുന്ന ചന്ദനമുട്ടികളാണ് പിടിച്ചെടുത്തത്. മൂളിയാര്‍ സ്വദേശിയാണ് ഇവിടത്തെ താമസക്കാരന്‍. പ്രതിയെ പിടികൂടാനായില്ല. ഇയാള്‍ ഒളിവില്‍ പോയതായി വനം വകുപ്പധികൃതര്‍ പറഞ്ഞു.

സ്ഥിരമായി ചന്ദന വ്യാപാരം നടക്കുന്നവെന്ന് രഹസ്യ വിവരം ലഭിച്ചതിനെതുടര്‍ന്ന് കാഞ്ഞാങ്ങാട് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ അശ്‌റഫിന്റെ നേതൃത്വത്തിലുളള സംഘം നടത്തിയ പരിശോധനയിലാണ് ചെത്തിമിനുക്കിയ ചന്ദനമുട്ടികള്‍ കണ്ടെടുത്തത്. സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ വിനോദ് കുമാര്‍, ശിഹാബുദ്ദീന്‍, വിശാഖ്,ഗിരീഷ്, ജിതിന്‍,അനശ്വര,എന്നവരാണ് സംഗത്തിലുണ്ടായിരുന്നത്. പ്രതിയെ ഉടന്‍ പിടികൂടുമെന്ന് അവര്‍ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →