വയനാട്ടില്‍ മാവോയിസ്റ്റ്- തണ്ടര്‍ ബോള്‍ട്ട് ഏറ്റുമുട്ടൽ, ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടു

സുല്‍ത്താന്‍ ബത്തേരി: വയനാട്ടില്‍ മാവോയിസ്റ്റ്- തണ്ടര്‍ ബോള്‍ട്ട് ഏറ്റുമുട്ടലിൽ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടു. പോലീസിൻ്റെ വെടിയേറ്റാണ് മരണം സംഭവിച്ചത്. 3-11-2020 ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ഏറ്റുമുട്ടൽ നടന്നത്.

വയനാട് പടിഞ്ഞാറത്തറ മീന്‍മുട്ടി വാളരം കുന്നില്‍ പട്രോളിങ്ങിന് പോയ തണ്ടര്‍ബോള്‍ട്ട് സംഘത്തിനു നേരേ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ക്കുകയായിരുന്നത്രേ. പോലീസ് നടത്തിയ വെടിവെയ്പിൽ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടെന്നുമാണ് വിവരം.

റിസോര്‍ട്ടുകളേയും ക്വാറികളേയും ലക്ഷ്യമിട്ട് മാവോയിസ്റ്റ് സംഘം
പുറത്തെത്തുന്നുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് തെരച്ചില്‍ ശക്തമാക്കിയത്. ഏറ്റുമുട്ടൽ തുടരുകയാണെന്നാണ് റിപ്പോർട്ട്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →