തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിന് സമ്മാനമായാണ് ഐഫോൺ നൽകിയതെന്ന് സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിൻ്റെ മൊഴി. നറുക്കെടുപ്പിലൂടെ നൽകിയത് രണ്ട് ഫോണുകൾ മാത്രമാണെന്നും സ്വപ്ന മൊഴിയിൽ പറയുന്നു. തിങ്കളാഴ്ച (02/11/20) യാണ് സ്വപ്ന സുരേഷ് മൊഴി നൽകിയത്.
പ്രവീൺ ,പത്മാനാഭ ശർമ, എന്നിവർക്ക് നറുക്കെടുപ്പിലൂടെയാണ് ഐഫോൺ ലഭിച്ചത്. അഡീഷണൽ പ്രോട്ടോകോൾ ഓഫീസർക്ക് കോൺസുലേറ്റ് ജനറലാണ് ഫോൺ നൽകിയത്.
സന്തോഷ് ഈപ്പൻ കൊച്ചിയിൽ നിന്നും കൊണ്ടുവന്ന ഫോൺ കോൺസുൽ ജനറലിന് ഇഷ്ടമായില്ല. പിന്നീട് തിരുവനന്തപുരത്ത് നിന്ന് വില കൂടിയ ഫോൺ വാങ്ങി നൽകിയെന്നും സ്വപ്ന മൊഴി നൽകിയിട്ടുണ്ട്.