മംഗളുരു: മംഗളുരു ഡാർബെ ബൈപാസിൽ വഴിയാത്രക്കാരുടെ മേൽ കാർ പാഞ്ഞു കയറി 9 വയസ്സുകാരനായ കുട്ടി മരിച്ചു. മറ്റൊരു കുട്ടിയ്ക്കും സ്ത്രീയ്ക്കും ഗുരുതരമായ പരിക്കേറ്റു. തിങ്കളാഴ്ച(02/11/20) പകലാണ് അപകടം നടന്നത്.
റോഡരികിലൂടെ നടന്നു പോകുകയായിരുന്ന കുട്ടികളെയും സ്ത്രീയെയും ഇടിച്ചു തെറിപ്പിച്ച കാർ ശേഷം മറ്റൊരു കാറിൽ ഇടിച്ച് നിൽക്കുകയായിരുന്നു.
മംഗളുരുവിൽ നിന്ന് സുള്ളിയയിലേക്ക് പോകുകയായിരുന്ന കെ എൽ 14 ആർ5717 നമ്പർ സ്വിഫ്റ്റ് കാറാണ് അപകടത്തിനിടയാക്കിയത്.
ഗുരുതരമായി പരിക്കേറ്റ കുട്ടിയെ മംഗളുരുവിലെ ആശുപത്രിയിലും പരിക്കേറ്റ സ്ത്രീയെ പുത്തൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.