ന്യൂഡല്‍ഹി: ഹത്രാസ് പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ സുരക്ഷാ ചുമതല ഏറ്റെടുത്ത്് സിആര്‍പിഎഫ്. സുപ്രീംകോടതിയുടെ നിര്‍ദ്ദേശം അനുസരിച്ച് 80 പേരടങ്ങുന്ന സിആര്‍പിഎഫ് സംഘത്തിനാണ് സുരക്ഷാ ചുമതല നല്‍കിയിരിക്കുന്നത്. ഇതുവരെ ഉത്തര്‍ പ്രദേശ് പൊലീസായിരുന്നു കുടുംബാംഗങ്ങള്‍ക്ക് സുരക്ഷ ഒരുക്കിയിരുന്നത്.
സിആര്‍പിഎഫ് കമാന്‍ഡന്റ് മന്‍മോഹന്‍ സിങ് ഹത്രാസ് പൊലീസ് സൂപ്രണ്ട് വിനീത് ജയ്സ്വാളുമായും പെണ്‍കുട്ടിയുടെ കുടുബാംഗങ്ങളുമായും കൂടിക്കാഴ്ച നടത്തി.ഒക്ടോബര്‍ 27ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ ജസ്റ്റിസ് എ എസ് ബൊപ്പണ്ണ, ജസ്റ്റിസ് വി രാമസുബ്രഹ്മണ്യം എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ച് ഒരാഴ്ചയ്ക്കുള്ളില്‍ കുടുംബത്തിനും കേസിലെ സാക്ഷികള്‍ക്കും സുരക്ഷ ഉറപ്പുവരുത്താന്‍ സിആര്‍പിഎഫ് സൈനികരെ നിയോഗിക്കണമെന്ന നിര്‍ദ്ദേശം പുറപ്പെടുവിപ്പിച്ചിരുന്നു.

