ന്യൂഡല്‍ഹി: ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചത് 1500 നഴ്സുമാരെന്ന് ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഓഫ് നഴ്സ് സംഘടന. ആഗസ്തില്‍ 1,097 ആയിരുന്ന മരണ നിരക്കാണ് രണ്ടുമാസം കൊണ്ട് ഉയര്‍ന്നത്. 44 രാജ്യങ്ങളിലെ നഴ്സുമാരാണ് മരണമടഞ്ഞതെന്നും യഥാര്‍ത്ഥ കണക്കുകള്‍ പുറത്ത് വരാനിരിക്കുന്നതെയുള്ളു വെന്നും സംഘടന വ്യക്തമാക്കുന്നു. ഒക്ടോബര്‍ 27 മുതല്‍ 28 വരെ നൈറ്റിംഗേല്‍ 2020 വെര്‍ച്വല്‍ കോണ്‍ഫറന്‍സില്‍ സംസാരിക്കവേ ഐസിഎന്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഹോവാര്‍ഡ് കാറ്റണ് ഈ കണക്കുകള്‍ പുറത്ത് വിട്ടത്.
ആഗോളതലത്തില്‍ ഏകദേശം 10% കൊവിഡ് കേസുകള്‍ ആരോഗ്യ സംരക്ഷണ തൊഴിലാളികളെയാണ് ബാധിച്ചിരിക്കുന്നത്. രോഗബാധിതരായ നാല് ദശലക്ഷത്തിലധികം ആരോഗ്യ പ്രവര്‍ത്തകരില്‍ മരണനിരക്ക് 0.5% മാത്രമാണ്. 2020 മെയ് മുതല്‍ ആരോഗ്യസംരക്ഷണത്തൊഴിലാളികളിലുണ്ടായ അണുബാധയെയും മരണത്തെയും കുറിച്ചുള്ള സമഗ്ര വിവരങ്ങള്‍ ശേഖരിക്കേണ്ടതുണ്ട്. ഇപ്പോഴതില്ലെന്നത് അംഗീകരിക്കാന്‍ സാധിക്കാത്തതാണന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2020 അന്താരാഷ്ട്ര നഴ്സ് -മിഡ് വൈഫ് വര്‍ഷമാണ്. ഫ്ലോറന്‍സ് നൈറ്റിംഗേലിന്റെ ജനനത്തിന്റെ 200ാം വാര്‍ഷികമാണ്, ഈ ഡാറ്റയുടെ അഭാവം അവരെ അപമാനിക്കലാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

