കോവിഡ് ചികിത്സയുടെ പേരില്‍ സ്വകാര്യ ആശുപത്രികള്‍ ചൂഷണം നടത്തുന്നതായി ഡോക്ടര്‍ ഹിതേഷ് ശങ്കര്‍

തൃശൂര്‍: കോവിഡ് ചികിത്സയുടെ പേരില്‍ സ്വാകാര്യശുപത്രികള്‍ നടത്തുന്ന ചൂഷണത്തിനെതിരെ തൃശൂര്‍ ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക്ക് സര്‍ജനും ഫോറന്‍സിക്ക് വിദഗ്ധരുടെ സംഘടനാ നേതാവുമായ ഡോ.ഹിതേഷ് ശങ്കര്‍. കോവിഡ് നമ്മുടെ നാടിനെ വളരെ മോശമായി പ്രഹരിക്കുമ്പോള്‍ അതിലേറെ രോഗികളെ ചൂഷണം ചെയ്യുന്ന ഒരു കൂട്ടര്‍ ഉണ്ടെന്നും ഈയിടെ തൃശൂരിലെ പ്രമുഖ ആശുപത്രിയില്‍ ആത്മഹത്യ ചെയ്ത കോവിഡ് രോഗിയുടെ ബില്ല് തന്നെ വല്ലാതെ ആശ്ചര്യപ്പെടുത്തിയെന്നും ഡോക്ടര്‍ ഹിതേഷ് ശങ്കര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഐസൊലേഷന്‍ ആന്‍റ് ഹോസ്പ്പിറ്റല്‍ ഇസ്‌പെക്ഷന്‍ കണ്‍ട്രോള്‍ എന്ന ശീര്‍ഷകത്തില്‍ പ്രതിദിനം 18,000 രൂപയാണ് ബില്ല്. ഇതുള്‍പ്പടെ ഏകദേശം ഒരുലക്ഷം രൂപയാണ് ബില്ല് ചെയ്തിരിക്കുന്നതെന്നും വെന്റിലേറ്റര്‍ സേവനം ഇല്ലാതെയാണ് ഇതെന്ന് ഓര്‍ക്കണമെന്നും കുറിപ്പില്‍ പറയുന്നു.

കോവിഡിന് ചികിത്സ വേണ്ടിവന്നാല്‍ സാധാരണക്കാര്‍ പട്ടിണിയാവുമോ, അല്ലെങ്കില്‍ ആത്മഹത്യ ചെയ്യണമോ, ആരോഗ്യ രംഗത്തെ ചൂഷണം അവസാനിപ്പിച്ചില്ലെങ്കില്‍ അത് സമൂഹത്തെ വല്ലാതെ ബാധിക്കുമെന്നും പറഞ്ഞാണ് ഹിതേഷ് കുറിപ്പവസാനിപ്പിക്കുന്നത്.

ഇക്കഴിഞ്ഞ ദിവസമാണ് അഞ്ചേരി സ്വദേശിയായ വയോധികന്‍ കോവിഡ് ചികിത്സയിലിരിക്കെ സ്വകാര്യ ആശുപത്രി വാര്‍ഡില്‍ ആത്മഹത്യ ചെയ്തത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →