ന്യൂഡൽഹി: ബിനീഷ് കോടിയേരിയുടെ അറസ്റ്റിൽ പ്രതികരണവുമായി സി പി എം അഖിലേന്ത്യാ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി.
സംഭവത്തിൽ പാർടി വിശദീകരണം നൽകേണ്ട സാഹചര്യമില്ല. നിയമം നിയമത്തിൻ്റെ വഴിക്ക് പോകുമെന്നും, പാർടിക്ക് ഒരു പ്രതിസന്ധിയുമില്ലെന്നും യെച്ചൂരി മാധ്യമങ്ങളോട് പറഞ്ഞു.
കുറ്റം ചെയ്തൂവെങ്കിൽ ശിക്ഷിക്കപ്പെടട്ടെയെന്നും സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കില്ലെന്നും നേരത്തേ കോടിയേരി ബാലകൃഷ്ൺ പറഞ്ഞിരുന്നു.
ബംഗ്ളുരു മയക്കുമരുന്ന് കേസിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച (29/10/20) ഉച്ച കഴിഞ്ഞാണ് ബിനീഷ് കോടിയേരിയെ ഇ ഡി അറസ്റ്റ് ചെയ്തത്.

