ആലുവ: കഴിഞ്ഞ ആറ് വര്‍ഷത്തിനുളളില്‍ 10 ഓളം കേസുകളില്‍ പ്രതിയായ ആളിനെ കാപ്പ ചുമത്തി ജയിയിലടച്ചു. വേങ്ങൂര്‍ വെസ്റ്റ് നെടുങ്ങപ്ര കല്ലിടുമ്പില്‍ അമല്‍ (25) ആണ് ജയിലിലായത്. റൂറല്‍ ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തികേയന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി.
കുറുപ്പംപടി, കോതമംഗലം, അങ്കമാലി,തുടങ്ങിയ സ്റ്റേഷനുകളില്‍ കൊലപാതകം, കൊലപാതക ശ്രമം,ദേഹോപദ്രവം, അതിക്രമിച്ച് കടക്കല്‍, അനധികൃത സംഘം ചേരല്‍ ആയുധം കൈവശം വയ്ക്കല്‍ തുടങ്ങിയ കേസുകളില്‍ പ്രതിയാണിയാള്‍. ഓപ്പറേഷന് ഡാര്‍ക്ക് ഹണ്ടിന്റെ ഭാഗമായാണ് നടപടി.
നിരന്തരമായി കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന ഇയാളെ 2017 ല്‍ കാപ്പ നിയമ പ്രകാരം ആറുമാസം കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചിരുന്നതാണ് . അമലിന്റെ കൂട്ടാളികളില്‍ ഒരാളെ അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കവെ പോലീസ് ഉദ്യോഗസ്ഥരെ വടിവാളിന് ആക്രമിക്കുകയും ഔദ്യോഗിക കൃത്യ നിര്വണത്തെ തടസപ്പെടുത്തുകയും ചെയ്ത കേസില്‍ ഇയാളെയും കൂട്ടരേയും ജയിലില്‍ പാര്‍പ്പിച്ചിരിക്കെയാണ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്തത്. കുറുപ്പം പടി എസ് എച്ചഒ കെ.ആര് മനോജിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
ഓപ്പറേഷന് ഡാര്‍ക്ക് ഹണ്ടിന്റെ ഭാഗമായി ജില്ലയില്‍ ഈ മാസം അഞ്ച് ഗുണ്ടകള്‍ക്കെതിരെ കാപ്പ ചുമത്തിയിട്ടുണ്ട്. ഇതുവരെ 16 പേരെ ജയിലിലടക്കുകയും 23 പേരെ നാടുകടത്തുകയും ചെയ്തു. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന എസ്പി കെ.കാര്‍ത്തിക് പറഞ്ഞു.

