കോഴിക്കോട് ഷോപ്പിംഗ് കോംപ്ലക്സില്‍ നടവഴിയിലുണ്ടാക്കിയ ദ്വാരത്തില്‍ വീണ് ഒരാൾ മരിച്ചു

കോഴിക്കോട്: നഗരത്തിലെ ബഹുനില ഷോപ്പിംഗ് കോംപ്ലക്സില്‍ സാധനങ്ങള്‍ ഇറക്കാന്‍ നടവഴിയിലുണ്ടാക്കിയ ദ്വാരത്തില്‍ വീണ് ഒരാൾ മരിച്ചു.

മലപ്പുറം സ്വദേശിയും വസ്ത്ര വ്യാപാരിയുമായ ഹൈദ്രോസ് ഹാജിയാണ് നടക്കുന്നതിനിടെ നടവഴിയില്‍ ഉണ്ടായിരുന്ന ചെറിയ വിടവിലൂടെ താഴേക്ക് വീണത്. വീഴ്ചയില്‍ തലയ്ക്ക് പരിക്കേറ്റ ഹൈദ്രോസ് ഹാജി പിന്നീട് മരിച്ചു. കെട്ടിടത്തിന്റെ പാര്‍ക്കിംഗ് ഏരിയയില്‍നിന്ന് മുകള്‍ നിലയിലേക്കു നിര്‍മിച്ച ദ്വാരത്തിന്റെ വാതില്‍ തുറന്നു കിടന്നതാണ് അപകടത്തിന് കാരണം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →