മധുര: തമിഴ്നാട്ടിലെ മധുരയിലെ പടക്ക ഫാക്ടറിയില്‍ വെള്ളിയാഴ്ച ഉണ്ടായ തീപിടുത്തത്തില്‍ അഞ്ച് പേര്‍ മരിക്കുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് സംഭവം. മധുര നഗരത്തില്‍ നിന്ന് 65 കിലോമീറ്റര്‍ അകലെയുള്ള സെന്‍ഗുലത്തിന്റെ ഗ്രാമപരിധിയിലാണ് ഫാക്ടറി സ്ഥിതി ചെയ്യുന്നതെന്ന് പോലീസ് പറഞ്ഞു. ഫാക്ടറിയിലെ രാസവസ്തുക്കള്‍ക്ക് തീപിടിക്കുകയായിരുന്നു. അലഗര്‍സാമി എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് ഫാക്ടറി. 2022 വരെ ലൈസന്‍സുള്ള ഫാക്ടറിയാണ്. അതേസമയം, മരിച്ചവരെ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും പോലിസ് പറഞ്ഞു.
മധുരയില്‍ പടക്ക ഫാക്ടറിയില്‍ തീപിടുത്തം; 5 പേര്‍ മരിച്ചു
