വിവാഹപ്രായം ഉയര്‍ത്തല്‍; ലിവിംഗ് റിലേഷന്‍സ് കൂട്ടുമെന്ന് വനിതാ മുസ്ലീം ലീഗ്

തിരുവനന്തപുരം: പെണ്‍കുട്ടികള്‍ക്ക് അമിത സ്വാതന്ത്ര്യം നല്‍കി ലിവിംഗ് റിലേഷന്‍സ് കൂട്ടാനേ, പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തണമെന്ന കേന്ദ്രസര്‍ക്കാര്‍ തീരുമാനം ഉപകരിക്കുമെന്ന് വനിതാ മുസ്ലിംലീംഗ്. ഇന്ത്യയില്‍ നിലവിലുള്ള നിയമം തന്നെ ശക്തമായിരിക്കെ ഇനി എന്തിനാണ് വിവാഹപ്രായം ഉയര്‍ത്തുന്നതെന്നും വനിതാ മുസ്ലീം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി അഡ്വ. നൂര്‍ബിനാ റഷീദ് ചോദിച്ചു. വിവാഹ പ്രായം ഉയര്‍ത്തുന്നതിനെതിരെ പ്രതിഷേധം അറിയിച്ച് വനിതാ മുസ്ലിം ലീഗ് പ്രധാനമന്ത്രിക്ക് കത്തയയ്ക്കുകയും ചെയ്തിട്ടുണ്ട്.

പ്രായം ഉയര്‍ത്തുന്നതിലൂടെ സ്ത്രീക്കെന്താണ് നേട്ടം എന്നാണ് ചോദ്യം. സ്ത്രീയെ പുറകോട്ട് വലിക്കാനുള്ള നടപടിയാണിതെന്ന് വനിതാ മുസ്ലീം ലീഗ് പറയുന്നു. അമേരിക്ക ഉള്‍പ്പെടെയുള്ള പല വികസിത രാഷ്ട്രങ്ങളും പെണ്‍കുട്ടികളുടെ വിവാഹപ്രായം 21ല്‍ നിന്ന് 18 ആക്കി കുറച്ചിട്ടുണ്ട്. അതിനും താഴെ പ്രായമുള്ളവര്‍ക്ക് മാതാപിതാക്കളുടെ സമ്മതത്തോടെ ജുഡീഷ്യല്‍ ഓതറൈസേഷന്‍ വാങ്ങി വിവാഹം ചെയ്യാമെന്നും അവര്‍ വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →