തിരുവനന്തപുരം: തിരുവനന്തപുരം വനിതാ ജയിലിലും എറണാകുളം ജില്ലാ ജയിലിലും പെട്രോള്‍ പമ്പുകള്‍ സ്ഥാാപിക്കും. ഇതുസംബന്ധിച്ച് ആഭ്യന്തര വകുപ്പിന്റെ അനുമതി ലഭിച്ചതായി ലജയില് മേധാവി ഋഷിരാജ്സിംഗ് പറഞ്ഞു. വനിതാ ജയിലിലെ 10 അന്തേവാസികള്‍ക്ക് ഇതുവഴി തൊഴില്‍ നല്‍കാനാവും.
രാജ്യത്തെ ഒരു വനിതാ ജയിലില്‍ നടത്തുന്ന പ്രഥമസംരംഭമാണിത്. നിലവില്‍ തിരുവനന്തപുരം വിയ്യൂര്‍, കണ്ണൂര്‍ സെന്‍ട്രല്‍ ജയിലുകളിലും ചീമേനി തുറന്ന ജയിലിലും ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ സഹകരണത്തോടെ പെട്രോളിയം ഒട്ട് ലെറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഓരോ പമ്പിലും പതിനഞ്ചോളം അന്തേവാസികള്‍ക്ക് തൊഴില്‍ നല്‍കുന്നുണ്ട്.

