തീവ്രവാദികളുടെ ഒളിയാക്രമണം: ജവാന് വീരമൃത്യു

ഇറ്റാനഗര്‍: പട്രോളിങിനിറങ്ങിയ അരുണാചല്‍ പ്രദേശിലെ അസം റൈഫിള്‍സ് സംഘത്തിന് നേരെ തീവ്രവാദികള്‍ നടത്തിയ ഒളിയാക്രമണത്തില്‍ ആന്ധ്രപ്രദേശ് സ്വദേശിയായ ജവാന് വീരമൃത്യു. അരുണാചലിലെ തിറാപ് ജില്ലയിലാണ് സംഭവം. ഒരാള്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. നാഗ തീവ്രവാദ സംഘടനകളില്‍ ഉള്‍പ്പെട്ട എന്‍.എസ്.സി.എന്‍-ഐ.എം എന്ന സംഘടനയാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന.

മ്യാന്‍മര്‍ അതിര്‍ത്തിക്കടുത്തുള്ള തിറാപിലെ ഖോന്‍സ ലാസു റോഡിലെ സാന്‍ലിയം ജങ്ഷനിലാണ് സംഘത്തിന് നേരെ പതിയിരുന്നുള്ള ആക്രമണമുണ്ടായത്. പ്രദേശത്ത് വ്യാപക തിരച്ചില്‍ നടത്തി വരികയാണെന്ന് അധികൃതര്‍ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →