ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ പുനരുജ്ജീവനപാതയിലാണെന്ന് ആര്‍ബിഐ ഗവര്‍ണര്‍

ന്യൂഡല്‍ഹി: കൊവിഡ് -19 പകര്‍ച്ചവ്യാധി ഉണ്ടാക്കിയ ആഘാതത്തില്‍ നിന്ന് കരകയറി കൊണ്ടിരിക്കുകയാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തി കാന്ത ദാസ്.നിലവില്‍ സമ്പദ്‌വ്യവസ്ഥയുടെ പുനരുജ്ജീവനമാണ് ധനനയത്തിന്റെ ഏറ്റവും ഉയര്‍ന്ന മുന്‍ഗണനയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ പണപ്പെരുപ്പം നിയന്ത്രണത്തിലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.സാമ്പത്തിക സ്ഥിരത വീണ്ടെടുക്കല്‍ മൂന്ന് സ്പീഡ് റിക്കവറി ഘട്ടങ്ങളിലൂടെ ആയിരിക്കും. ആദ്യം പ്രാധാന്യം നല്‍കുന്നത് കൊവിഡിനെ പ്രതിരോധിച്ച് നിലനില്‍ക്കാന്‍ ശ്രമിച്ച മേഖലകള്‍ക്കായിരിക്കും. കൃഷി, അനുബന്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.നിരവധി മാസങ്ങളായി പണപ്പെരുപ്പം ലക്ഷ്യമിട്ട നിരക്കിനെക്കാള്‍ മുകളിലാണ്. അടിസ്ഥാനപരമായ സപ്ലൈ ഷോക്കുകളാണ് ഇത്തരത്തിലൊരു അവസ്ഥയ്ക്ക് കാരണം. ഇത് സമ്പദ് വ്യവസ്ഥ അണ്‍ലോക്ക് ചെയ്യുകയും വിതരണ ശൃംഖലകള്‍ പുന: സ്ഥാപിക്കപ്പെടുകയും ചെയ്യുമ്പോള്‍ സാധാരണ നിലയിലാകുമെന്നാണ് റിസര്‍വ് ബാങ്ക് കണക്കാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →