തിരുവനന്തപുരത്ത് 657 പേർക്ക് കൊവിഡ്, 705 പേർക്ക് രോഗമുക്തി

തിരുവനന്തപുരം: ബുധനാഴ്ച (21/10/2020) ജില്ലയില്‍ 657 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു.705 പേര്‍ രോഗമുക്തരായി.നിലവില്‍ 9252 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയില്‍ കഴിയുന്നത്.ജില്ലയില്‍ അഞ്ചു പേരുടെ മരണം കൊവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചു.കരിങ്കുളം സ്വദേശി അഭിജിത്ത് (23), നെയ്യാറ്റിന്‍കര സ്വദേശിനി വിജയമ്മ (58), മണികണ്‌ഠേശ്വരം സ്വദേശി ശ്രീകണ്ഠന്‍ നായര്‍ (57), പനച്ചുമൂട് സ്വദേശി ജസ്റ്റിന്‍ ആല്‍ബിന്‍ (68), ആറ്റിങ്ങല്‍ സ്വദേശി ജനാര്‍ദനന്‍ (70) എന്നിവരുടെ മരണമാണ് കൊവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചത്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 459 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്.ഇതില്‍ 12 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്.

പുതുതായി നിരീക്ഷണത്തിലായവർ – 2139

ആകെ നിരീക്ഷണത്തിലുള്ളവ‌ർ -25907

ഇന്നലെ രോഗമുക്തി നേടിയവർ – 705

നിരീക്ഷണ കാലയളവ് പൂർത്തിയാക്കിയവർ – 2535

ചികിത്സയിലുള്ളവർ – 9252

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →