തിരുവനന്തപുരം: യുഡിഎ ഫുമായി തെരഞ്ഞെടുപ്പ് സഖ്യത്തിന് ധാരണയായെന്ന വെല്‍ഫയര്‍ പാര്‍ട്ടിയുടെ പ്രഖ്യാപനം കണ്‍വീനര്‍ എം.എം.ഹസന് തള്ളി.
യുഡിഎഫുമായി ധാരണയായെന്ന വെല്‍ഫയര്‍ പാര്‍ട്ടിയുടെ പ്രഖ്യാപനം ശരിയല്ലെന്ന് എം.എം ഹസൻ മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി. പിഡിപിയുമായി തെരഞ്ഞെടുപ്പ് ധാരണയുണ്ടാക്കി വേദി പങ്കിട്ടവരാണ് വെല്‍ഫയര്‍ പാര്‍ട്ടിയെ കുറ്റം പറയുന്നതെന്നും ഹസന് പരിഹസിച്ചു.
സിപിഎം, ബിജെപി കക്ഷികള്‍ ഒഴികെ യുഡിഎഫിന് ആരുമായും തൊട്ടുകൂടായ്മയില്ല എന്നും ഹസൻ പറഞ്ഞു. കഴിഞ്ഞ ദിവസം ജമാ അത്തെ ഇസ്ലാമി അമീറിനെ ഹസന് വീട്ടില്‍പോയി സന്ദര്‍ശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് യുഡിഎഫ്-വെല്‍ഫയര്‍ പാര്‍ട്ടി സഖ്യമായി എന്ന വാര്‍ത്തകള്‍ പ്രചരിച്ചത്. ഹസന്റെ നടപടിയില്‍ കോണ്‍ഗ്രസിനുള്ളില്‍ തന്നെ വിമർശനമുണ്ടായിരിക്കുകയാണ്.

