ആന്റിബോഡി കോവിഡില്‍ നിന്ന് ശാശ്വത സംരക്ഷണം നല്‍കില്ലെന്ന് വ്യക്തമാക്കി ഐസിഎംആര്‍

ന്യൂഡല്‍ഹി: കൊവിഡ് ബാധിച്ചയാളുടെ ശരീരത്തില്‍ രോഗത്തിനെതിരായ പ്രതിരോധശേഷി അഞ്ച് മാസം വരെയെങ്കിലും നില നില്‍ക്കുമെന്ന് ഗവേഷകര്‍ വ്യക്തമാക്കിയതിന്റെ പിന്നാലെ മുന്നറിയിപ്പുമായി ഐസിഎംആര്‍. ആന്റി ബോഡികള്‍ ഏതെങ്കിലും കാരണത്താല്‍ 5 മാസത്തിന് മുന്‍പ് കുറഞ്ഞാല്‍ ആ വ്യക്തിയില്‍ വീണ്ടും കൊവിഡ് രോഗ സാധ്യത വര്‍ധിക്കുമെന്നാണ് ഐസിഎംആര്‍ മേധാവി ബല്‍റാം ഭാര്‍ഗവ പറഞ്ഞത്. ആന്റിബോഡി കോവിഡില്‍ നിന്ന് ശാശ്വത സംരക്ഷണം നല്‍കില്ലെന്ന സന്ദേശമാണ് അദ്ദേഹം നല്‍കുന്നത്.

കോവിഡ് ബാധിച്ച വ്യക്തിയില്‍ ആന്റി ബോഡികളുടെ ഏകദേശം 100 ദിവസമാണെന്നായിരുന്നു ഐസിഎംആര്‍ നിഗമനം. പിന്നാലെയാണ് 5 മാസം വരെ പ്രതിരോധ ശേഷി നിലനില്‍ക്കുമെന്ന് അമേരിക്കന്‍ പഠന റിപ്പോര്‍ട്ട് പുറത്ത് വന്നത്. അമേരിക്കയില്‍ ഇന്ത്യന്‍ വംശജനായ ദീപ്ത ഭട്ടാചാര്യയുടെ നേതൃത്വത്തില്‍ നടന്ന പഠനമാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.കോവിഡ്19 രോഗബാധയ്ക്ക് ശേഷം അവരുടെ ശരീരത്തില്‍ അഞ്ച് മുതല്‍ ഏഴ് മാസം വരെ ആന്റിബോഡി ഉല്‍പ്പാദിപ്പിക്കപ്പെടുന്നതായി വ്യക്തമായി കണ്ടു’ അരിസോണ യൂനിവേഴ്സിറ്റിയിലെ അസോസിയേറ്റ് പ്രൊഫസറായ ദീപ്ത ഭട്ടാചാര്യ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →