പാലക്കാട്: ചലച്ചിത്ര സംവിധായകന് പി ഗോപകുമാര്‍ (77)അന്തരിച്ചു. പാലക്കാട് നൂറണിയിലാണ് താമസം. തളിരിട്ട കിനാക്കള്‍ അടക്കം ഏഴോളം മലയാള സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ക്യാമറാമാന് പി. സുകുമാറിന്റെയും നടന് വിജയകുമാറിന്റെയും സഹോദരനാണ്. പി. ഭാസ്കരന് മാസ്റ്ററുടെ സംവിധാന സഹായിയായാണ് സിനിമയിലേക്കെത്തിയത്.
പിതാവ് പരേതനായ കുമാരന് നായര്‍. മാതാവ് കാര്‍ത്യായനിയമ്മ.
രാജകുമാര്‍, ചന്ദ്രകുമാര്‍, പി മോഹന്‍കുമാര്‍, ഉദയകുമാര്‍, സുന്ദരിഭായ്, രമണിഭായ്, ഉഷ, ജയ തുടങ്ങിയവരാണ് മറ്റ് സഹോദരങ്ങള്‍.

