വെഞ്ഞാറമൂട് : ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന മാധ്യമ പ്രവർത്തനെ വഴിയിൽ തടഞ്ഞുനിർത്തി മർദിച്ച കേസിൽ രണ്ട് പേരെ വെഞ്ഞാറമൂട് പോലീസ് അറസ്റ്റ് ചെയ്തു. പാലാംകോണം കൂത്തുപറമ്പ് തലത്തരികത്ത് വീട്ടിൽ അശ്വിൻ (22), പാലാംകോണം കൂത്തുപറമ്പ് സുലോചന ഭവനിൽ സോയൽ (22) എന്നിവരാണ് 19- 10- 2020 തിങ്കളാഴ്ച പോലീസിൻറെ പിടിയിലായത്. മുൻവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.
ദീപിക/ രാഷ്ട്രദീപികയിലെ ലേഖകനും ഓൺലൈൻ വാർത്ത 24 x 7 ന്റെ ബ്യൂറോ റിപ്പോർട്ടറുമായ പിരപ്പൻകോട് ചൈതന്യയിൽ നന്ദകുമാറിനെയാണ് ജോലി കഴിഞ്ഞ് പോകുന്ന വഴി രണ്ടുപേർ ബൈക്കിൽ വന്ന് ആക്രമിച്ചത്.

