ന്യൂഡല്‍ഹി ഡിസംബര്‍ 18: നിര്‍ഭയ കേസിലെ പുനപരിശോധന ഹര്‍ജിയില്‍ ഇന്ന് ഉച്ചയ്ക്ക് ഒരുമണിക്ക് സുപ്രീംകോടതി ഉത്തരവ് പറയും. കേസിലെ പ്രതി അക്ഷയ് കുമാര്‍ സിങ്ങിന്റെ ഹര്‍ജിയാണ് ഉത്തരവ് പറയാനായി കോടതിമാറ്റിവച്ചത്. അക്ഷയ്കുമാറിന്റെ വാദം മാത്രമാണ് കോടതി കേട്ടത്. ജസ്റ്റിസ് ഭാനുമതി അധ്യക്ഷയായ ബഞ്ചാണ് മുപ്പത് മിനുട്ട് വാദം നടത്താന്‍ അഭിഭാഷകന് അനുവാദം നല്‍കിയത്.
നിര്‍ഭയ കേസ്: പുനപരിശോധന ഹര്‍ജിയില്‍ ഉത്തരവ് ഇന്ന് ഉച്ചയ്ക്ക് ഒരുമണിക്ക്
