നിര്‍ഭയകേസിലെ പ്രതിയുടെ പുനപരിശോധന ഹര്‍ജിയില്‍ അരമണിക്കൂര്‍ കൊണ്ട് വാദം പൂര്‍ത്തിയാക്കണമെന്ന് ജസ്റ്റിസ് ഭാനുമതി

ന്യൂഡല്‍ഹി ഡിസംബര്‍ 18: നിര്‍ഭയകേസിലെ പ്രതി അക്ഷയ് സിംഗ് ഠാക്കൂറിന്റെ പുനപരിശോധന ഹര്‍ജിയില്‍ അരമണിക്കൂര്‍ കൊണ്ട് വാദം അവസാനിപ്പിക്കണമെന്ന് പ്രതിയുടെ അഭിഭാഷകനോട് ആവശ്യപ്പെട്ട് ജസ്റ്റിസി ഭാനുമതി. മാധ്യമങ്ങളുടെയടക്കം സമ്മര്‍ദ്ദമുള്ളതിനാല്‍ നീതി നിഷേധിക്കപ്പെട്ടതെന്ന് പ്രതിയുടെ അഭിഭാഷകന്‍ എപി സിംഗ് കോടതിയില്‍ വ്യക്തമാക്കി. കേസില്‍ പൂര്‍വമായ വിചാരണ നടന്നില്ലെന്നാണ് പ്രതിഭാഗത്തിന്റെ പ്രധാന ഭാഗം.

ജസ്റ്റിസുമാരായ ആര്‍ ഭാനുമതി, എഎസ് ബൊപ്പണ്ണ, അശോക് ഭൂഷണ്‍, എന്നിവരടങ്ങുന്ന പുതിയതായി രൂപീകരിച്ച ബഞ്ചാണ് ഹര്‍ജി കേള്‍ക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →