32 കാരിയെ വിഷം കുത്തിവച്ച് കൊലപ്പെടുത്തി , വ്യാജ ഡോക്ടർ അറസ്റ്റിൽ

ഗാസിയാബാദ്: 32 കാരിയായ യുവതിയെ വിഷം കുത്തി വച്ച് കൊലപ്പെടുത്തിയ കേസിൽ വ്യാജ ഡോക്ടറെ പൊലീസ് അറസ്റ്റു ചെയ്തു. ഗാസിയാബാദ് സ്വദേശിയായ ഇസ്മയിലിനെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. സെപ്റ്റംബർ 7 ന് പ്രതിയായ ഇസ്മായിൽ യുവതിയെ കൊലപ്പെടുത്തിയതായും മൃതദേഹം ഹരിയാനയിലെ കുരുക്ഷേത്രയിൽ വലിച്ചെറിഞ്ഞതായും പോലീസ് പറഞ്ഞു. തന്നോടൊപ്പം താമസിക്കാൻ നിർബന്ധിക്കുകയും വിസമ്മതിച്ചപ്പോൾ പ്രതി വിഷം കുത്തിവച്ച് യുവതിയെ കൊല്ലുകയുമായിരുന്നു.

സെപ്റ്റംബർ എട്ടിനാണ് കുരുക്ഷേത്രയ്ക്ക് സമീപത്ത് വച്ച് ഹരിയാന പോലീസ് മൃതദേഹം കണ്ടെത്തിയത്.

ദാസ്ന പ്രദേശത്ത് ഇസ്മായിൽ ഒരു ക്ലിനിക് നടത്തുകയായിരുന്നു. ചെറിയ അസുഖത്തെ ക്ലിനിക്കിൽ എത്തിയ യുവതിയും ‘ ഡോക്ടറും’ പിന്നീട് അടുപ്പത്തിലാകുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →