നടിയെ ആക്രമിച്ച കേസ്, ജഡ്ജിയെ മാറ്റണമെന്ന പ്രോസിക്യൂഷൻ ആവശ്യം കേട്ടത് ഞെട്ടലോടെ; wcc

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രത്യേക വിചാരണ കോടതിയിലെ ജഡ്ജിയെ മാറ്റണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യത്തെ തുടർന്ന് WCC രംഗത്ത്. പൊതുസമൂഹവും മുഖ്യമന്ത്രിയും ഇക്കാര്യത്തില്‍ ഇടപെടണമെന്ന് w cc ആവശ്യപ്പെട്ടു.

‘ഈ കോടതിയില്‍ നിന്നും അക്രമിക്കപ്പെട്ട പെണ്‍കുട്ടിക്ക് നീതി കിട്ടില്ല, ആയതിനാല്‍ കോടതി തന്നെ മാറ്റണം എന്ന് പറഞ്ഞ് നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രോസിക്യൂഷന്‍ തന്നെ കോടതിയെ സമീപിച്ചിരിക്കുന്നു’ എന്ന വാർത്ത ഞെട്ടലോടെയാണ് ഡബ്ല്യു. സി. സി. കേള്‍ക്കുന്നത്. കോടതി പക്ഷപാതപരമായി പെരുമാറുന്നു എന്ന് പ്രോസിക്യൂട്ടര്‍ തന്നെ സംശയിക്കുന്നതായി അറിയുന്നു.

ഞങ്ങളുടെ സഹപ്രവര്‍ത്തക ആക്രമിക്കപ്പെട്ട കേസില്‍ മൂന്ന് വര്‍ഷമായി തുടരുന്ന നീതിക്ക് വേണ്ടിയുള്ള കാത്തിരിപ്പില്‍ ഇനിയും അനിശ്ചിതത്വം വിതയ്ക്കപ്പെടുന്നത് എന്തൊരു ദുരന്തമാണ്. ഇക്കാര്യത്തില്‍ പൊതുസമൂഹവും മുഖ്യമന്ത്രിയും അടിയന്തരമായി ഇടപെടണം എന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. നീതിക്ക് വേണ്ടിയുള്ള ഈ ദുസ്സഹമായ കാത്തിരിപ്പിന് അറുതി വരുത്തുകയെന്നത് സര്‍ക്കാറിന്റെ മാത്രം ഉത്തരവാദിത്തമല്ല. അത് ഈ രാജ്യത്തെ പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും ഭാവിയില്‍ കരുതലുള്ള മുഴുവന്‍ പേരുടെയും ഉത്തരവാദിത്വമായിരിക്കണം എന്ന് ഞങ്ങള്‍ ഓര്‍മ്മപ്പെടുത്തട്ടെ! എന്ന് wcc പ്രതികരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →