ഹിറ്റ്‌ലര്‍ അതിഥികള്‍ക്ക് മദ്യം വിളമ്പിയിരുന്ന ബാര്‍ ലേലത്തിന്

ബെര്‍ലിന്‍: നാസി ഏകാധിപതി അഡോള്‍ഫ് ഹിറ്റ്‌ലര്‍ അതിഥികള്‍ക്ക് മദ്യം വിളമ്പിയിരുന്ന ഗ്ലോബ് ആകൃതിയിലുള്ള ബാര്‍ ലേലത്തിന്. മേരിലാന്‍ഡ് ഫാമില്‍ ഏഴു പതിറ്റാണ്ട് സൂക്ഷിച്ചിരുന്ന ബാറാണ് 250,000 യുഎസ് ഡോളറി (1.8 കോടി രൂപ)ന് ലേലത്തിന് വച്ചിരിക്കുന്നത്.ജര്‍മ്മനി മിലിട്ടറിയുടെ ഭാഗമായ അവിസോ ഗ്രില്‍ കപ്പലിലായിരുന്നു ഈ ബാറുണ്ടായിരുന്നത്.

ഭൂഗോളത്തിന്റെ ആകൃതിയിലുള്ള ബാറും അതിലെഅഞ്ച് സ്റ്റൂളുകളുമാണ് ലേലത്തിന് വെച്ചത്.ഹിറ്റ്ലറിന്റെ 3777 അടി നീളമുള്ള യാനത്തിലുള്ള ബാറും സ്റ്റൂളുകളും കപ്പല്‍ പൊളിച്ച നീക്കിയപ്പോഴാണ് മേരിലാന്‍ഡിലെ ഫാം ഹൗസിലേക്ക് മാറ്റിയത്. 70 വര്‍ഷമായി അത് അവിടെ ഉണ്ടായിരുന്നു.മുസോളിനിയും ഹെര്‍മന്‍ ഗോയറിംഗും ഗീബല്‍സും അടക്കമുള്ള അതിഥികളെ സ്വീകരിക്കാനും സല്‍ക്കരിക്കാനുമായി ഹിറ്റ്‌ലര്‍ ഉപയോഗിച്ചിരുന്ന ബാറാണിത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →