രാഹുല്‍ ഗാന്ധി 19-10-2020 തിങ്കളാഴ്ച വയനാട്ടിലെത്തും

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എം.പി 19-10-2020 ന് വയനാട്ടിലെത്തുന്നു. രണ്ട് ദിവസത്തെ മണ്ഡലം സന്ദര്‍ശനത്തിനായാണ് രാഹുൽ ഗാന്ധി എത്തുന്നത്. ബിഹാറില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന മഹാസഖ്യത്തിന്‍റെ വിജയത്തിനായി രാഹുല്‍ പ്രചരണത്തിന് എത്തുന്നുണ്ട്. ഇതിനോടൊപ്പമാകും രാഹുലിന്‍റെ വയനാട് സന്ദര്‍ശനം എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

മൂന്നു ഘട്ടങ്ങളായി നടക്കുന്ന ബിഹാര്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സംസ്ഥാനത്ത് രാഹുല്‍ ഗാന്ധി പര്യടനം നടത്തുമെന്ന് കേന്ദ്രനേതൃത്വം
നേരത്തെ അറിയിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →