നടിയെ ആക്രമിച്ച കേസിലെ വിചാരണ മാറ്റിവച്ചു; നടപടി പ്രോസിക്യൂഷൻ ഹർജിയുടെ സാഹചര്യത്തിലെന്ന് സൂചന

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണ കോടതി മാറ്റിവച്ചു. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിൽ വെള്ളിയാഴ്ച (16/10/20) നടക്കേണ്ടിയിരുന്ന വിചാരണയാണ് മാറ്റി വച്ചത്. വിചാരണയടക്കമുള്ള തുടര്‍നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ കോടതിയിൽ ഹര്‍ജി നൽകിയിരുന്നു. ഈ ഹർജിയുടെ പശ്ചാത്തലത്തിലാണ് കോടതിയിൽ നിന്നും അസാധാരണപരമായ നടപടി ഉണ്ടായിരിക്കുന്നത്. കോടതിയില്‍ നിന്ന് സുതാര്യമായ വിചാരണ പ്രതീക്ഷിക്കുന്നില്ലെന്നും ഹൈക്കോടതിയില്‍ അപേക്ഷ നല്‍കുമെന്നും പ്രോസിക്യൂഷന്‍ പറഞ്ഞിരുന്നു.

182-ാമത്തെ സാക്ഷിയെ കഴിഞ്ഞ ദിവസം വിസ്തരിച്ചിരുന്നു. പ്രോസിക്യൂഷനെതിരെ ഒട്ടും അടിസ്ഥാനമില്ലാത്തതും വസ്തുതാവിരുദ്ധവുമായ ആരോപണങ്ങള്‍ കോടതി ഉന്നയിച്ചെന്നും പ്രോസിക്യൂഷന്‍ പറയുന്നു. ഈ സാഹചര്യത്തില്‍ സുതാര്യമായ വിചാരണ കോടതിയില്‍ നടക്കുമെന്ന് കരുതുന്നില്ല. ഇരയ്ക്ക് നീതി ലഭ്യമാകും എന്ന് പ്രതീക്ഷിക്കാന്‍ കഴിയില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →